കന്മനം ജി.എൽ.പി. സ്കൂളിൽവർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

Malabar One  Desk

 കൽപകഞ്ചേരി : കൻമനം ജി.എൽ.പി.സ്കൂളിൽ സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയിൽ തയ്യാറാക്കിയ വർണക്കൂടാരം വളവന്നൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ എ.കെ. മുജീബ് റഹ്മാൻ്റെ അധ്യക്ഷതയിൽ കുറുക്കോളി മൊയ്തീൻ  എം.എൽ.എ. ഉദ്ഘാടനം ചെയ്തു.



 പ്രീസ്കൂൾ പാഠ്യപദ്ധതിയായ കളിത്തോണിയിലെ മുപ്പത് തീമുകൾ ആസ്പദമാക്കി അഞ്ച് വികാസമേഖലകളിലകളിലൂടെയും എൺപത്തിയാറ് ശേഷികളിലൂടെയും കടന്നു പോകുന്ന പഠന രീതിയാണ് വർണക്കൂടാരത്തിൽ പതിമൂന്ന് ഇടങ്ങളിലായി സജീകരിച്ചിരിക്കുന്നത്.


നൂറ് വർഷം തികയുന്ന സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം എ.കെ. മുജീബ് റഹിമാൻ നിർവ്വഹിച്ചു.  ഖൈറുന്നീസ ടീച്ചർ, ലിജിന ടീച്ചർ,  എം.എൽ.എ യിൽ നിന്നും പി.റ്റി.എ ഉപഹാരം. ഏറ്റുവാങ്ങി.


 താനൂർ ബി.പി.സി. കെ. കുഞ്ഞികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമൈബ ശാഫി, പി.വസന്ത ടീച്ചർ, ഹരിഹരദത്തൻ മാസ്റ്റർ,  വി. ഉണ്ണികൃഷ്ണൻ, പി.റ്റി.എ പ്രസിഡൻ്റ് സി.പി ശബ്ന , എസ്.എം.സി. ചെയർമാൻ ടി. ജനാർദ്ദനൻ ആശംസകളർപ്പിച്ചു സംസാരിച്ചു. 


 എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി, ബി.ആർ.സി ട്രൈനർ സരിത ടീച്ചർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ,  എസ്. വിജയൻ മാസ്റ്റർ, വി.പ്രേംകുമാർ, പി.വി ഹബീബ് റഹ്മാൻ പങ്കെടുത്തു. 


സ്കൂൾ ഹെഡ് മാസ്റ്റർ കെ.ടി. അബ്ദുസ്സത്താർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അബ്ദുസ്സലീം എ നന്ദിയും രേഖപ്പെടുത്തി.



3/related/default