gtag('config', 'G-JLGLB1LBDZ'); കെ എസ് എസ് പി യു കണ്‍വെന്‍ഷന്‍ നടന്നു.

കെ എസ് എസ് പി യു കണ്‍വെന്‍ഷന്‍ നടന്നു.

Malabar first news

 


മലപ്പുറം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നുമ്മല്‍ സൗത്ത് ഏരിയ യൂണിറ്റ് കണ്‍വെന്‍ഷനില്‍ പെന്‍ഷനേഴ്‌സ് ഭവനില്‍ വെച്ച് നടന്നു. സംസ്ഥാന സെക്രട്ടറി സി ജി താരാനാഥന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹിദ ഇബ്രാഹിമിനെയും അനുമോദിച്ചു. പ്രസിഡന്റ് കെ രമണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി വി ശ്രീധരന്‍, കെ പി പാര്‍വ്വതിക്കുട്ടി ടീച്ചര്‍, കെ ആര്‍ മുരളീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ രാജീവ്, പൊതു പ്രവര്‍ത്തകന്‍ നൗഷാദ് മാമ്പ്ര, ടി ഹംസ, പി വി രാജേന്ദ്രന്‍, പ്രസന്നകുമാരി, ബലദേവന്‍, ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
3/related/default