തിരുനാവായ സർവ്വോദയ മേള തവനൂർ കേളപ്പജി നഗറിൽ ഡോ: കെ ടി ജലീൽ എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു. മേള ചെയർമാൻ സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മുഖ്യാതിഥിയായി. ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മേള സന്ദേശം പീതാംബരൻ മാസ്റ്റർ നൽകി. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ,പി. ജ്യോതി, ടി.കെ.എ ഹസ്സിസ്, കെ.രവീന്ദ്രൻ, കോലോത്ത് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കവിയരങ്ങ് സി വി ഗോവിന്ദൻ ഉൽഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. സി.ഹരിദാസ്, കെ.പി ശിവാനന്ദൻ പ്രസംഗിച്ചു.കവിയരങ്ങിൽ ഏട്ടൻ ശുകപുരം, എടപ്പാൾ സുബ്രഹ്മണ്യൻ, ടി.വി ശൂലപാണി മാസ്റ്റർ, വി.ടി നന്ദൻ, എടപ്പാൾ സുബ്രഹ്മണ്യൻ, മുരളീധരൻ കൊല്ലത്ത്, മാധവൻ പുറച്ചേരി, ഇ. ഹൈദരാലി, ചൂരായി ചന്ദ്രൻ, പി.എൻ രാജഗോപാൽ, ജയൻ നീലേശ്വരം, സഫിയ തിരുന്നാവായ, ഗോപിനാഥൻ ചേന്നര, കെ.പി പ്രകാശൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
കുടുംബ കൃഷിയും ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയും എന്ന വിഷയത്തിലെ സെമിനാർ ഡോ.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഇ.ഹൈദറലി അദ്ധ്യക്ഷത വഹിച്ചു. പി.മോഹനൻ നായർ, ഡോ. പ്രിയ ജി നായർ, ചക്കത്ത് ഗോപ, പവിത്രൻ തില്ലങ്കേരി, പാക്കത്ത് മോഹനൻ, ചീയാമു മാസ്റ്റർ, കെ .പി കോമളം എന്നിവർ പ്രസംഗിച്ചു.കലാപരിപാടികളിൽ നാസർ കൊട്ടാരത്തിൻ്റെ മാജിക് ഷോയും, തിരുന്നാവായ സാംസ്കാരിക വേദിയുടെ കലാപരിപാടികളും അരങ്ങേറി.

