Recent Posts

{getWidget} $results={4} $label={recent}

7/29/2026 08:37:00 PM


     കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.



സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റ് ഔദ്യോഗിക പരീക്ഷകൾക്കും അവധി ബാധകമല്ല.

ജില്ലയിൽ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ദുരന്തനിവാരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ