Recent Posts

{getWidget} $results={4} $label={recent}

7/29/2026 08:47:00 PM

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനം നടപ്പിലാക്കുന്നു. ഓഫീസുകളിലെ കമ്പ്യൂട്ടർ ലഭ്യതക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കാൻ അപേക്ഷകർക്ക് സ്വന്തം സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പരീക്ഷ എഴുതാൻ ഇനി അനുമതിയുണ്ടാകും.


എംവിഡി വികസിപ്പിച്ച MVD LEADS മൊബൈൽ ആപ്പ് വഴിയാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്കിടെ അപേക്ഷകന്റെ തിരിച്ചറിയൽ ഉറപ്പാക്കാൻ മുഖം തിരിച്ചറിയുന്ന (Face Recognition) സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷകൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും.
ലേണേഴ്‌സ് ലൈസൻസിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ നടത്തും. ഇതിലൂടെ അപേക്ഷ നൽകിയ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ടെസ്റ്റിന് അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം.




ഡ്രൈവിങ് ടെസ്റ്റിനും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകർക്ക് 30 ദിവസത്തിനുള്ളിലും പരീക്ഷയിൽ വിജയിക്കാത്തവർക്ക് എട്ട് ദിവസത്തിനുള്ളിലും വീണ്ടും ടെസ്റ്റിന് അവസരം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
ഒരു ഇൻസ്പെക്ടർക്ക് ദിവസേന നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകർക്കും വീണ്ടും പരീക്ഷ എഴുതുന്നവർക്കും വിദേശപഠനത്തിനായി അടിയന്തരമായി ലൈസൻസ് ആവശ്യമായ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകും.



ഇൻസ്‌പെക്ടർമാരുടെ കുറവുള്ള ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ