Recent Posts

{getWidget} $results={4} $label={recent}

7/29/2026 03:30:00 PM


മലപ്പുറം      മുസ്ലിം ലീഗിൽ "ഒരാൾക്ക് ഒരു പദവി" എന്ന നയം കൂടുതൽ കർശനമായി നടപ്പാക്കാൻ നേതൃത്വം തീരുമാനിച്ചു. മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ഒരേസമയം വഹിക്കുന്ന അധിക പാർട്ടി ചുമതലകൾ ഒഴിയണമെന്നാണ് നേതൃയോഗത്തിൽ നിർദേശം നൽകിയിരിക്കുന്നത്.



ഒഴിഞ്ഞുവരുന്ന സംസ്ഥാന ഭാരവാഹി സ്ഥാനങ്ങളിലുള്ള നേതാക്കളെ പാർട്ടി സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കൂടുതൽ പ്രവർത്തകർക്ക് സംഘടനാ ചുമതലകൾ നൽകുകയും നേതൃത്വത്തിൽ വ്യാപക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇതിന് മുമ്പും ഒരാൾക്ക് ഒരു പദവി എന്ന നയം സംബന്ധിച്ച് പാർട്ടി സർക്കുലർ പുറത്തിറക്കിയിരുന്നെങ്കിലും, സംസ്ഥാനതലത്തിൽ അത് കൂടുതൽ കർശനമായി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ ഒന്നിലധികം ചുമതലകൾ വഹിക്കുന്ന നേതാക്കൾ അധിക പദവികൾ ഒഴിയേണ്ട സാഹചര്യം ഉണ്ടാകും.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ