Recent Posts

{getWidget} $results={4} $label={recent}

7/29/2026 03:10:00 PM


മലപ്പുറം :   മേഘാലയ യാത്രയ്ക്കിടെ ബന്ധം നഷ്ടമായ ട്രാവൽ വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ സുരക്ഷിതനായി കണ്ടെത്തി. ബൈക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് ലഭ്യമായ വിവരം.


അപകടത്തിന് പിന്നാലെ ദിൽഷാദിനെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സ ലഭിക്കുന്നതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ വൈദ്യസഹായങ്ങൾ തുടരുകയാണെന്നും അറിയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിൽഷാദുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലായിരുന്നു. വിവരമില്ലാതിരുന്നതോടെ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു.

'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടിയ ദിൽഷാദിനെ സുരക്ഷിതനായി കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതോടെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ പ്രേക്ഷകർക്കും ആശ്വാസമായി.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ