മലപ്പുറം കൽപകഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ 6 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മേമ്പാടിക്കാട് റാഷിദ് (28) ആണ് പിടിയിലായത്.
പുത്തനത്താണി അതിരുമടയിലെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും പിന്തുടർന്ന ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ കൽപകഞ്ചേരി പോലീസ് അന്വേഷണം തുടരുകയാണ്. കഞ്ചാവ് എത്തിച്ച ഉറവിടവും ഇതിന് പിന്നിലെ ബന്ധങ്ങളും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

