Recent Posts

{getWidget} $results={4} $label={recent}

7/30/2026 11:57:00 AM


മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.


വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ എത്തിയ ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ഉടൻ സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമനടപടികളും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

സംഭവത്തിൽ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ