gtag('config', 'G-JLGLB1LBDZ'); കുറ്റിപ്പുറത്ത് 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; തിരൂർ സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറത്ത് 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; തിരൂർ സ്വദേശി അറസ്റ്റിൽ

Malabar first news

കുറ്റിപ്പുറത്ത് 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; തിരൂർ സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിൽ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ തിരൂർ കൂട്ടായി സ്വദേശി തുവക്കാട് മുഫസിർ (33) അറസ്റ്റിലായി.

കുറ്റിപ്പുറം സി.ഐ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്നതായി സംശയിക്കുന്ന ലഹരിമരുന്ന് ശേഖരം കണ്ടെത്തി.

കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തശേഷം ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ഡാൻസഫ് സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനേശ്, സലിം, രഞ്ജിത്ത്, ജസീർ, പെരിന്തൽമണ്ണ ഡാൻസഫ് സംഘത്തിലെ കൃഷ്ണകുമാർ, ദിനേശ്, മനോജ് കുമാർ, പ്രഭുൽ, തിരൂർ ഡാൻസഫ് സംഘത്തിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ പങ്കെടുത്തു.

  • വളരെ പുതിയ

    കുറ്റിപ്പുറത്ത് 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; തിരൂർ സ്വദേശി അറസ്റ്റിൽ

3/related/default