gtag('config', 'G-JLGLB1LBDZ'); എംവി ഗോവിന്ദൻ: ‘എന്നെയും പിണറായിയെയും മാറ്റാനാകില്ല’; സിപിഐഎമ്മിൽ നേതൃമാറ്റ ചർച്ച തള്ളി

എംവി ഗോവിന്ദൻ: ‘എന്നെയും പിണറായിയെയും മാറ്റാനാകില്ല’; സിപിഐഎമ്മിൽ നേതൃമാറ്റ ചർച്ച തള്ളി

Malabar first news

തിരുവനന്തപുരം:സിപിഐഎം സംസ്ഥാന സെക്രട്ടറി എം . വി . ഗോവിന്ദൻ യും പിണറായി വിജയൻ യും പാർട്ടി നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യം വിജയിക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. തങ്ങളെയെല്ലാം മാറ്റിയാൽ പകരം ആരെ നിയോഗിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ പുനഃസംഘടന ആലോചനയിലില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 
നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട് സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നത് സിപിഐഎമ്മിന്റെ പ്രവർത്തനശൈലിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അടുത്തിടെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യവും ചില അംഗങ്ങൾ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനത്തിനായി ചേർന്ന യോഗത്തിലായിരുന്നു ഈ വിമർശനങ്ങൾ.




ഇതിനിടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചില പ്രധാന തിരുത്തലുകൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ചില സ്ഥാനാർഥി നിർണയങ്ങളുമായി ബന്ധപ്പെട്ട പിഴവുകൾ അംഗീകരിച്ചതായും ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർനടപടികൾക്ക് ജില്ലാ കമ്മിറ്റികൾക്ക് ചുമതല നൽകിയതായുമാണ് വിവരം.
3/related/default