തിരൂർ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടി മിന്നലിനെ തുടർന്ന് ബി പി അങ്ങാടി പുളിഞ്ചോട്–പൂകൈത റോഡിലെ പെരിയപ്പാടത്ത് സി.പി. അമീറിന്റെ കാറ്ററിംഗ് അടുക്കളയ്ക്ക് തീപിടിച്ചു. തീപിടിത്തത്തിൽ അടുക്കളയിലെ സാധന സാമഗ്രികൾ പൂർണമായും കത്തി നശിച്ചു.
അയൽവാസികൾ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സമീപ വീടുകളിലേക്ക് തീ പടരാതിരുന്നതും വലിയ ആശ്വാസമായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
എന്നാൽ തീപിടിത്തത്തെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്
