gtag('config', 'G-JLGLB1LBDZ'); സഹപാഠികളുടേയും അധ്യാപകരുടേയും നാടിന്റെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ഇശല്‍ ആലിയ യാത്രയായി

സഹപാഠികളുടേയും അധ്യാപകരുടേയും നാടിന്റെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ഇശല്‍ ആലിയ യാത്രയായി

Malabar first news
കോട്ടക്കല്‍: സഹപാഠികളുടേയും അധ്യാപകരുടേയും നാടിന്റെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ഇശല്‍ ആലിയ യാത്രയായി. രണ്ട് ദിവസമായി ചികിത്സയിലായിരുന്ന എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലീഡറും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും തിരുവേഗപ്പുറ കൊട്ടാരത്തൊടി ശിഹാബിന്റെ മകളുമായിരുന്നു ഇശല്‍ ആലിയ. ഖബറടക്കം ഇന്ന് വൈകീട്ട് തിരുവേഗപ്പുറ കരിഞ്ചിരത്തൊടി ജുമമസ്ജിദില്‍. 


തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആലിയ അത്യാസന്ന നിലയിലായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു. സഹപാഠികളുടേയും അധ്യാപകരുടേയും പ്രിയങ്കരിയുമായിരുന്നു.
3/related/default