റൂസ പദ്ധതിയില്‍ ഉന്നത വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നേട്ടം: മന്ത്രി ആര്‍.ബിന്ദു

Malabar One  Desk
മലപ്പുറം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ റൂസ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ്. കോളേജ് മഞ്ചേരിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ- സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ല തലയുയര്‍ത്തി നില്‍ക്കാന്‍ വളര്‍ന്നു കഴിഞ്ഞെന്നും റൂസാ പദ്ധതി വഴി അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കു സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ കലാലയങ്ങളിലും വിദ്യാര്‍ത്ഥി കേന്ദ്രീകൃത പാഠ്യ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നടപ്പിലാക്കി വരുന്നു. അതുവഴി വിജ്ഞാന സമ്പാദനത്തോടെപ്പം തൊഴില്‍- സംരഭക ശേഷി വളര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ നീതാ പി.സി. അധ്യക്ഷത വഹിച്ചു. കലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവും കോളേജിലെ മലയാളം വിഭാഗം മേധാവിയുമായ ഡോ. സന്തോഷ് കുമാര്‍ വള്ളിക്കാട് സ്വാഗതവും എന്‍.എസ്.എസ് ഏറനാട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ഹരിദാസ് ആര്‍.എ., കലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍ സുനില്‍ പി. നായര്‍, പി ടി എ വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ആര്‍. സാജന്‍, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ രാജേഷ് കുമാര്‍ ടി., എന്‍. എസ്. എസ് റൂസാ കോര്‍ഡിനേറ്റര്‍ ഡോ. സന്ധ്യ എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
3/related/default