ആർഎസ്എസിന്റെ ഒളിയജണ്ടക്ക് മുഖ്യമന്ത്രി കേരളത്തെ ഒരുക്കി കൊടുക്കുന്നു - അഷ്‌റഫ്‌ മൗലവി

Malabar One  Desk

നിലമ്പൂർ: ആർഎസ്എസിന്റെ ഒളിയജണ്ടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരുക്കി കൊടുക്കുന്നത് തുറന്നു കാട്ടപ്പെടുമ്പോൾ ഇല്ലാത്ത ന്യൂനപക്ഷ വർഗീയത പറഞ്ഞു തടിയൂരാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ആർഎസ്എസിന്റെ വർഗീയതയോട് ചേർത്ത് പറയാൻ കേരളത്തിൽ ഏത് ന്യുനപക്ഷ വർഗീയതയാണുള്ളതെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പറഞ്ഞു
പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനജാഥയുടെയും പദയാത്രയുടെയും സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിടി ഇഖ്റാമുൽ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി, ജില്ലാ ജനറൽ സെക്രട്ടറി മുർഷിദ് ഷമീം, ജില്ലാ സെക്രട്ടറി ഉസ്മാൻ കരുളായി, നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് മുജീബ് എൻ, സെക്രട്ടറി ബഷീർ കെ കെ, വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
3/related/default