gtag('config', 'G-JLGLB1LBDZ'); ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും: കെ ടി ജലീൽ.ഇനി മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട

ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും: കെ ടി ജലീൽ.ഇനി മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട

Malabar first news

മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.



മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും ജലീല്‍ പറഞ്ഞു. കുറിപ്പിനൊപ്പം ഇന്നു പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പൊലീസ് സേനയെ പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.

കെ.ടി.ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല.

ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗ്സ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തില്‍

3/related/default