തിരൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തിരൂർ നടുവിലങ്ങാടിയിൽ വെച്ചാണ് സംഭവം. വട്ടത്താണി ആലിൻചുവട് സ്വദേശി വാക്കാട്ട് വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 49 വയസ് ആയിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ഇയാളെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.റീജയാണ് ഭാര്യ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ട് കൊടുക്കും.