പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ബാറ്ററി കേടുവന്ന നിലയിലാണ് ഫോണ്‍ കടയില്‍ കൊണ്ടുവന്നതെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഒരാഴ്ചയോളമായി ബാറ്ററിക്ക് തകരാര്‍ കണ്ടിരുന്നെങ്കിലും ഉപയോഗിച്ചു വരികയായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പരിശോധിക്കുന്നതിനായി കടയിലെ ജീവനക്കാരന്‍ ഫോണ്‍ തുറന്നതിന് പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു
കോഴിക്കോട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു അപകടം
ബുധനാഴ്ച, സെപ്റ്റംബർ 18, 2024
കോഴിക്കോട് : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.തകരാര്‍ പരിഹരിക്കാനായി എത്തിച്ച മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബൈല്‍ ഷോപ്പില്‍ ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം.കടയിലെ ജീവനക്കാരന്‍ ഫോൺ പരിശോധിക്കുന്നതിനിടെ പൊടുന്നനെ ഫോൺപൊട്ടിത്തെറിക്കുകയായിരുന്നു.
Tags