ശേഷമുള്ള സദ്യയ്‌ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55.കാരൻ തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു
ബുധനാഴ്ച, സെപ്റ്റംബർ 18, 2024
കൊച്ചി :സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം. ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു.
Tags