gtag('config', 'G-JLGLB1LBDZ'); കാണാതായ സ്കൂൾ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

കാണാതായ സ്കൂൾ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

Malabar first news

തേഞ്ഞിപ്പലം : കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. തേഞ്ഞിപ്പലം അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ്എസ് അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവിനൊപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക്  ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി.

Body of missing teacher found



 അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  ഇടക്കാലത്ത് പ്രശാന്ത് ഗൾഫിലായിരുന്നു. പിതാവ് : പരേതനായ കരുണാകരൻ. മകൻ : ആദിത്യ പ്രശാന്ത്.

3/related/default