തിരുവനന്തപുരം: കറന്റ് ബില്ല് അടയ്ക്കാൻ എളുപ്പമാർഗ്ഗവുമായി കെഎസ്‌ഇബി. കറന്റ് ബില്ല് നല്‍കാനെത്തുന്ന കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനില്‍ തന്നെ പണം അടയ്ക്കാനുളള സൗകര്യമാണ് കൊണ്ടുവരുന്നത്.
അടുത്ത മാസത്തോടെ ഈ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും.
ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീനുകളിലാണ് ബില്ല് അടയ്ക്കാൻ സൗകര്യം ഉള്ളത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ബില്ല് തുക കയ്യോടെ അടക്കാം.
