gtag('config', 'G-JLGLB1LBDZ'); ഗുരുദേവ ദര്‍ശനം കാലാനുവര്‍ത്തിയായി അനുവര്‍ത്തിക്കണം.സ്വാമി ഹംസാനന്ദപുരി

ഗുരുദേവ ദര്‍ശനം കാലാനുവര്‍ത്തിയായി അനുവര്‍ത്തിക്കണം.സ്വാമി ഹംസാനന്ദപുരി

Malabar first news

മലപ്പുറം : അദൈ്വദീയമായ ആത്മനിഷ്ഠയായിരുന്നു ഗുരുദേവന്‍ അനുവര്‍ത്തിച്ചിരുന്നതെന്നും ഗുരുദേവ ദര്‍ശനത്തെ കാലാനുവര്‍ത്തിയായി അനുവര്‍ത്തിക്കണമെന്നും വര്‍ത്തമാനകാലത്തിന്റെ പ്രായോഗിക തലത്തിലേക്ക് തലമുറയെ പാകപ്പെടുത്തണമെന്നും സ്വാമി ഹംസാനന്ദപുരി പറഞ്ഞു. എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ മലപ്പുറത്ത് നടത്തിയ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ഗുരുദേവ ജയന്തി ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു വയനാട് മീനങ്ങാടിയിലെ നരനാരായണ അദൈ്വതാശ്രമത്തിലെ ആചാര്യനായ സ്വാമി ഹംസാനന്ദപുരി.
എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ച പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി അയ്യപ്പന്‍ മാസ്റ്റര്‍ ഭദ്രദീപം തെളിയിച്ചു.എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ദാമോദരന്‍ ചാലില്‍, വൈദിക യോഗം പ്രസിഡന്റ് ഗോവിന്ദന്‍ പുറ്റേങ്ങല്‍, വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍,  സെക്രട്ടറി പി. വത്സല, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനില്‍കടവത്ത്, സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍, വൈദിക യോഗം സെക്രട്ടറി ഹരിദാസന്‍ പി കെ, എസ് എന്‍ പി സി പ്രസിഡന്റ് എന്‍ ധര്‍മ്മരാജന്‍, സെക്രട്ടറി വി രഞ്ജിത്ത് , ആഘോഷ കമ്മിറ്റി ട്രഷറര്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി തുടങ്ങിയവര്‍ സംസാരിച്ചു.
എസ് എസ് എല്‍ സി, പ്ലസ് ടു, എം ബി ബി എസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ നാരായണന്‍ നല്ലാട്ട് ഉപഹാരങ്ങള്‍ നല്‍കി.
3/related/default