ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.എ.സുരേഷ് അധ്യക്ഷനായി. മുൻ ബാലാവകാശ കമീഷൻ ചെയർമാൻ സി. വിജയകുമാർ മുഖ്യാതിഥിയായി. സി.ഡബ്ലിയു.സി അംഗം അഡ്വ. ജാബിർ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്,സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.പി വിമൽ, കെ.ലിഷ, ഗ്രാമ പഞ്ചായത്തംഗം കെ.കെ പ്രജി, അസി.സെക്രട്ടറി ആർ.രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ എൻ.നസീറ, രാജേഷ് പുതുക്കാട്, സി.ഹേമലത, ശ്രീജ പുളിക്കൽ, ഡി.സി.പി.ഒ ഓഫിസർ അഡ്വ.പി.ഫവാസ് എന്നിവർ സംസാരിച്ചു.
ബാല സൗഹൃദ ഭവനം ശിൽപശാല സംഘടിപ്പിച്ചു
ബുധനാഴ്ച, ഓഗസ്റ്റ് 21, 2024
തവനൂർ : ഗ്രാമ പഞ്ചായത്തും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ ബാല സൗഹൃദ ഭവനം പദ്ധതിയായ 'കുട്ടിപ്പുര'യുടെ പഞ്ചായത്ത് തല ശിൽപശാല തവനൂർ തൃക്കണാപുരം ജി.എൽ.പി സ്‌കൂളിൽ നടന്നു.
Tags
