gtag('config', 'G-JLGLB1LBDZ'); ജില്ലയിൽ നേത്രദാന പക്ഷാചരണത്തിന് തുടക്കം

ജില്ലയിൽ നേത്രദാന പക്ഷാചരണത്തിന് തുടക്കം

Malabar first news


മലപ്പുറം :   ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരി അഭയവര ഹസ്ത ട്രസ്റ്റ് ഹാളില്‍ മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ നിര്‍വഹിച്ചു. മലപ്പുറം ജില്ലാ നേത്രരോഗ വിഭാഗത്തിന്റെയും മഞ്ചേരി ജനറൽ ആശുപത്രിയുടെയും നേതൃത്വത്തിൽ എ.ബി.പി.എസ്.എസ്.പിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  

ജില്ലയിൽ നേത്രദാന പക്ഷാചരണത്തിന് തുടക്കം



ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എന്‍ അനൂപ് അധ്യക്ഷത വഹിച്ചു. എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ, ജില്ലാ ഓഫ്താൽമിക് സർജൻ ഡോ. സുചിത്ര,  ജൂനിയർ കൺസൾട്ടന്റ് ഡോ. ഷമീല, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫിസർ പി.എം ഫസൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി ബിശ്വജിത്ത്, എ.ബി.ബി.എസ്.എസ്.പി മലപ്പുറം പ്രസിഡന്റ്‌  ചന്ദ്രൻ കോലത്തൊടി, ജനറൽ സെക്രട്ടറി  ഭുവനദാസ്,  ഓഫ്താൽമിക് കോ ഓഡിനേറ്റർ  ബിന്ദു തെരേസ്യ എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ  ഡോ. ശ്രീഷ്മ നേത്രദാനം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. 


ദേശീയ അന്ധത നിവാരണ പരിപാടിയുടെ ഭാഗമായാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. "നേത്രദാനം മഹാദാനം" എന്ന ആശയത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടു വരെ ജില്ലയിൽ നേത്രദാന പക്ഷാചരണം നടക്കും. ദേശീയ അന്ധത നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി സ്ക്രീനിങ് ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും ശസ്ത്രക്രിയകളും നടന്നുവരുന്നുണ്ട്. 



സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും നടന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം പക്ഷാചരണത്തിന്റെ ഭാഗമായി 107306 കുട്ടികളെ പരിശോധന നടത്തുകയും 6212 കേസുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടാതെ 26,236 തിമിര ശസ്ത്രക്രിയകളും 15 മാലക്കണ്ണിന് വേണ്ടിയുള്ള ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

3/related/default