gtag('config', 'G-JLGLB1LBDZ'); മയക്കുമരുന്നുമായി മംഗലം സ്വദേശി പിടിയിൽ

മയക്കുമരുന്നുമായി മംഗലം സ്വദേശി പിടിയിൽ

Malabar first news

മയക്കുമരുന്നുമായി മംഗലം സ്വദേശി പിടിയിൽ


തീരുർ :  മയക്കുമരുന്നും   കഞ്ചാവും പിടികൂടി ഒരാൾ അറസ്റ്റിൽ. മംഗലം  കാവഞ്ചേരി സ്വദേശി കൈപ്പാടത്ത് അറോട്ടിൽ നൗഫൽ(27)നെ തിരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാവഞ്ചേരി ഭാഗത്ത് വിദ്യാർഥികൾക്കും മറ്റും എം.ഡി. എം.എയും കഞ്ചാവും വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.




ഒരു ഗ്രാം എം.ഡി.എം.എയും 450 ഗ്രാം കഞ്ചാവുമാണ് പ്രതിയിൽ നിന്നും പൊലിസ് കണ്ടെടുത്തത്. ഇതിന് മുൻപും സമാന കേസിൽ   പ്രതി പിടിയിലായിട്ടുണ്ട്.
തിരൂർ  കെ.ജെ ജിനേഷ് എസ്.ഐ ആർ.പി സുജിത്ത്, സിവിൽ പൊലിസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ,അരുൺ,ഉദയൻ, ധനീഷ് കുമാർ, സതീഷ്, വിവേക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



3/related/default