gtag('config', 'G-JLGLB1LBDZ'); താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ . ബൈക്കിലെത്തിയ യുവാക്കൾക്നേരെ അക്രമം

താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ . ബൈക്കിലെത്തിയ യുവാക്കൾക്നേരെ അക്രമം

Malabar first news

 




താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ  . ബൈക്കിലെത്തിയ യുവാക്കൾക്നേരെ അക്രമം


താനൂർ  :ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആർഎസ്എസ് അക്രമം. ബൈക്കിലെത്തിയ യുവാക്കളെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചവശരാക്കി. ഹാജിപ്പടി സ്വദേശി പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്ക് പരിക്കേറ്റു.

    തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റഹീമും സുഹൃത്തും ഹാജിപ്പടിയിൽ നിന്നും കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഘോഷയാത്ര സംഘം എത്തിയത്. ബൈക്ക് ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ആർഎസ്എസ് പ്രവർർത്തകർ മർദ്ദിക്കുകയായിരുന്നു. 




   ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായെത്തിയ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


3/related/default