തിരൂർ: ആലത്തിയൂരിൽ വാഹനാപകടം 6 പേർക്ക് പരിക്ക്,ആലത്തൂർ പുറത്തൂർ റോഡിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത് പുറത്തൂരിൽ നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും ആലത്തിയൂരിൽ നിന്നും കോളേജിലേക്ക് വിദ്യാർഥികളുമായി വന്ന ഓട്ടോറിക്ഷയും തമ്മിലാണ് ഇടിച്ചത്
കോളേജിനു മുന്നിൽ ആളെ ഇറക്കി തിരിച്ചുപോകാൻ ശ്രമിക്കുന്ന ഓട്ടോയിലേക്ക് ബസ് വന്നിടിക്കുകയായിരുന്നു. കോളേജിലേക്ക് വരുന്ന വിദ്യാർഥികളുടെ ദേഹത്തേക്കാണ് ഓട്ടോ ഇടിച്ചു തെറിച്ചത്,ഇടിയുടെ ആഘാതത്തിൽ നാലു വിദ്യാർത്ഥിനികൾ റോഡിൻറെ വശത്തേക്കും, ഡ്രൈനേജിലേക്കുമായി തെറിച്ചുവീണു. തെറിച്ചുവീണ നാലു വിദ്യാർത്ഥികൾക്കും, ബസ്സിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത് അപകടം നടന്ന ഉടനെ കോളേജിലെ അധ്യാപകരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരിൽ നാലുപേർക്ക് നിസ്സാരമായ പരിക്കായതിനാൽ ഉടൻ ആശുപത്രി വിട്ടു, ഒരു വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കൈക്ക് സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആലത്തൂരിലെ ആശുപത്രിയിൽ നിന്നും മറ്റൊരാശുപത്രിയിലേക്ക് മാറ്റി ബസ് ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ശ്രമം നടത്തിയെങ്കിലും എതിരെ ഒരു വന്ന ഇന്നോവ കാർ തടസമായി തുടർന്ന് ഓട്ടോയിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.

