മലപ്പുറം: ‘യുവത്വം നിർവ്വചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന് മലപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ നഗരിയിൽ ഉജ്ജ്വല തുടക്കം.ന്യൂഡൽഹിയിലെ ജാമിഅ: സനാബിൽ ഡയറക്ടർ ശൈഖ് മുഹമ്മദ് റഹമാനി ഉൽഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. കേരളാ നിയമസഭാ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാഥിതിയായി. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ആശംസകൾ നേർന്നു.
യുവ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ധാർമ്മികതയിലൂന്നിയ പദ്ധതികളിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്ന സന്ദേശമാണ് കേരള യൂത്ത് കോൺഫറൻസ് പ്രഖ്യാപിച്ചിട്ടുള്ളത്.
മനുഷ്യവിഭവശേഷിയും, യുവ സമൂഹത്തിൻ്റെ കർമ്മ ശേഷിയും ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിക്കുന്ന വിധമുള്ള പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയെങ്കിലേ വളർച്ചയും വികാസവും എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പ് വരുത്താൻ കഴിയു എന്ന് കേരള യൂത്ത് കോൺഫറൻസ് അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി ആമുഖഭാഷണം നടത്തി. വിവിധ സെഷനുകളിലായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫസർ ഹാരിസ് ബ്നു സലീം, ഫൈസൽ മൗലവി പുതുപറമ്പ്, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൽ ടി, അബ്ദുറഹ്മാൻ ചുങ്കത്തറ, ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ. പി.സി മുസ്തഫ, മുഹമ്മദ് അജ്മൽ സി, എ.പി മുനവ്വർ സ്വലാഹി, അജ്മൽ ഫൗസാൻ, പി.ഒ ഫസീഹ്, മുഹമ്മദ് ഷബീർ എം.കെ, മുസ്തഫ മദനി മമ്പാട് എന്നിവർ പ്രസംഗിച്ചു.
വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക മതനിയമങ്ങളുടെ ലക്ഷ്യങ്ങൾ, പ്രഭാഷകരോട് സ്നേഹപൂർവ്വം, സൃഷ്ടിപ്പ് - മതം പറയുന്നത്; ശാസ്ത്രവും, ശീഈ - സൂഫി അന്തർധാരകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം വേദിയിൽ നിർവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി വിസ്ഡം ബുക്സ് കൺവീനർ അബ്ദുൽ മാലിക് സലഫി നൽകി പ്രകാശനം ചെയ്തു.