gtag('config', 'G-JLGLB1LBDZ'); വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം:അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം:അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

Malabar first news

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം എസ് എം എച്ച് എസ് എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത്  രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച്  വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകി.


കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും  സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

  • വളരെ പഴയ

    വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം:അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

3/related/default