കോഴിക്കോട് വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതിയായ അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിക്ക് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യക്കെതിരെയാണ് നടപടി. കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപിക കീർത്തനയെയും സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
പോലീസ് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് കാവ്യയ്ക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ലഹരി ഇടപാട് സംബന്ധിച്ച വാർത്ത പുറത്തുവന്നത് അധ്യാപക സമൂഹത്തിലും വലിയ ഞെട്ടലുണ്ടാക്കിയതായി സഹപ്രവർത്തകർ പ്രതികരിച്ചു.
അന്വേഷണത്തിൽ, ലഹരി വാങ്ങുന്നവരിൽ നിന്ന് പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്വീകരിക്കുകയും തുടർന്ന് ലഹരി ഒളിപ്പിച്ചിരുന്ന സ്ഥലത്തിന്റെ വിവരം കൈമാറുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിലെത്തിയിട്ടുണ്ടോയെന്നും, കാവ്യ വാങ്ങിയ ആഡംബര കാറിന് ലഹരി പണം ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ പേരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ