gtag('config', 'G-JLGLB1LBDZ'); മലപ്പുറത്ത് അധ്യാപകന്റെ ചൂരൽ അടി; അഞ്ചാം ക്ലാസുകാരിയുടെ കൈയ്ക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

മലപ്പുറത്ത് അധ്യാപകന്റെ ചൂരൽ അടി; അഞ്ചാം ക്ലാസുകാരിയുടെ കൈയ്ക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Malabar first news
മലപ്പുറത്ത് അധ്യാപകന്റെ ചൂരൽ അടി; അഞ്ചാം ക്ലാസുകാരിയുടെ കൈയ്ക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

മലപ്പുറം: മലപ്പുറം  കൽപകഞ്ചേരി  സ്കൂളിൽ അധ്യാപകന്റെ ചൂരൽ അടിയേറ്റ് അഞ്ചാം ക്ലാസുകാരിക്ക് കൈയ്ക്ക് പൊട്ടലേറ്റതായി പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഹോംവർക്ക് ചെയ്യാതിരുന്നതും ക്ലാസിൽ ശ്രദ്ധിക്കാതിരുന്നതുമാണ് അധ്യാപകൻ കുട്ടിയെ ശിക്ഷിക്കാൻ കാരണമായതെന്നാണ് വിവരം. 




കുട്ടി എഴുതിക്കൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് എത്തി കൈയിൽ ചൂരലുകൊണ്ട് അടിച്ചതായാണ് കുട്ടിയുടെ മൊഴി.
പരിക്കേറ്റ ശേഷവും ബോർഡിൽ എഴുതാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും വേദന കാരണം എഴുതാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും കുട്ടി പറയുന്നു. പനി കാരണം ഏതാനും ദിവസങ്ങൾ സ്കൂളിൽ ഹാജരാകാതിരുന്ന ശേഷമാണ് കുട്ടി വീണ്ടും ക്ലാസിലെത്തിയത്.
പരിക്കിനെ തുടർന്ന് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




 പരിശോധനയിൽ കൈയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടു.
സംഭവത്തിൽ അധ്യാപകനെതിരെ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീട്ടിലെത്തിച്ചുവെന്നും തുടർന്ന് രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
3/related/default