എടരിക്കോട് എംഡിഎംഎയുമായി രണ്ടു യുവാക്കളും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍
കോട്ടക്കൽ:എടരിക്കോട് എംഡിഎംഎയുമായി രണ്ടു യുവാക്കളും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും പിടിയിൽ. കോട്ടക്കൽ എടരിക്കോട് ആണ് സംഭവം.
മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുമാണ് പിടിയിലായത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിൽ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകും.
അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
