Recent Posts

{getWidget} $results={4} $label={recent}

7/17/2026 10:39:00 AM
കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട. കൊളത്തറയിൽ നടത്തിയ പരിശോധനയിൽ 16 കിലോയിലധികം കഞ്ചാവ് കലർത്തിയ മിഠായികളുമായി ബിഹാർ സ്വദേശിയെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ബിഹാർ മധുബാനി സ്വദേശി അസ്ലം അൻസാരി (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി കൊളത്തറ കണ്ണാട്ടിക്കുളം റോഡിലെ ക്രെസെന്റ് ബസാറിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കടമുറിയോട് ചേർന്ന നമ്പർ ഇല്ലാത്ത മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മിഠായികൾ കണ്ടെത്തിയത്.
ആകെ 16.220 കിലോഗ്രാം ഭാരമുള്ള 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും, പ്രത്യേകിച്ച് കുട്ടികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിക്കാനായിരുന്നു ഇവ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ