തിരുവനന്തപുരം: കെ.എസ്.യുവിന്റെ പോരാട്ടചരിത്രവും പ്രവർത്തകരുടെ ത്യാഗവുമാണ് ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കെ.എസ്.യു നേത്യത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അന്തരിച്ച കോൺഗ്രസ് നേതാവ് പ്രഫുല്‍ ചന്ദ്രനെ അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പിലാണ് വേണുഗോപാൽ പഴയ സമരകാല അനുഭവങ്ങൾ പങ്കുവെച്ചത്. 1989-ലെ വിദ്യാർത്ഥി സമരങ്ങളും പൊലീസിന്റെ ലാത്തിച്ചാർജും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഓർമിപ്പിച്ച അദ്ദേഹം, വിദ്യാർത്ഥി പ്രസ്ഥാനത്തിനായി പ്രവർത്തിച്ചവരുടെ ത്യാഗമാണ് കോൺഗ്രസിന്റെ അടിത്തറയെന്ന് ചൂണ്ടിക്കാട്ടി.
പ്രഫുല്‍ ചന്ദ്രനും മാരായമുട്ടം സുരേഷും പോലുള്ള സഹപ്രവർത്തകരെ അനുസ്മരിച്ച വേണുഗോപാൽ, അവരുടെ സംഘടനാപ്രവർത്തനവും സമരപോരാട്ടങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും കുറിച്ചു.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ