gtag('config', 'G-JLGLB1LBDZ'); കണ്ണൂർ ചാലോട് കാർ അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു; മരണസംഖ്യ അഞ്ചായി

കണ്ണൂർ ചാലോട് കാർ അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു; മരണസംഖ്യ അഞ്ചായി

Malabar first news
കണ്ണൂർ ചാലോടിന് സമീപം ഉണ്ടായ ദാരുണ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ അഞ്ചായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിയാണ് മരിച്ചത്. 


വെള്ളിയാഴ്ച രാത്രി അമിതവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ നാല് പേർ സംഭവസ്ഥലത്തോ ആശുപത്രിയിലോ മരിച്ചിരുന്നു. ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചാമത്തെ യാത്രക്കാരനും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച് മട്ടന്നൂർ പൊലീസ് അന്വേഷണം തുടരുകയാണ്. 
3/related/default