Recent Posts

{getWidget} $results={4} $label={recent}

7/28/2026 12:00:00 PM

കൊച്ചി: സംവിധായകനും മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബുമായുണ്ടായ അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്ന് അഖിൽ വ്യക്തമാക്കി. 

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അഖിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ രാഷ്ട്രീയ നീക്കങ്ങൾ നടന്നെന്നും ഒടുവിൽ ട്വന്റി 20യിൽ ചേർന്നെങ്കിലും പിന്നീട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞ

തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്വം നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതൊന്നും നടപ്പായില്ലെന്ന് അഖിൽ ആരോപിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടപ്പോഴും പാർട്ടി നേതൃത്വം പിന്തുണച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. 

രാജിക്ക് പിന്നാലെ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനവുമായി അഖിൽ മാരാർ രംഗത്തെത്തി. എന്നാൽ ഇതുവരെ ട്വന്റി 20 നേതൃത്വം വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. �

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ