gtag('config', 'G-JLGLB1LBDZ'); പെരിന്തൽമണ്ണയിൽ ദാരുണ അപകടം; സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പെരിന്തൽമണ്ണയിൽ ദാരുണ അപകടം; സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Malabar first news

മലപ്പുറം പെരിന്തൽമണ്ണയിലെ അമ്മിനിക്കാട് പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ആനമങ്ങാട് ഓടമല സ്വദേശി ശ്രീധരനാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്.


കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ‘സന’ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ പോയിരുന്ന ശ്രീധരന്റെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ശക്തമായ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രീധരനെ നാട്ടുകാർ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.




സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Tags
3/related/default