പ്രതിപക്ഷ നേതാവിനെ സിപിഐഎം തന്നെ തീരുമാനിക്കും; സിപിഐ ഇടപെടില്ലെന്ന് ബിനോയ് വിശ്വം

Malabar One  Desk

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ തുടരുന്നതിനിടെ, തീരുമാനം സിപിഐഎമ്മിന്റെ പരിധിയിലാണെന്നും അതിൽ സിപിഐ ഇടപെടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യത്യസ്ത റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചു.




പ്രതിപക്ഷത്തിന് പുതിയ മുഖം ആവശ്യമാണെന്ന നിലപാട് മുന്‍പ് എംപി പി. സന്തോഷ് കുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഈ അഭിപ്രായത്തോടാണ് ബിനോയ് വിശ്വം വിയോജിപ്പ് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും, അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ, എല്‍ഡിഎഫിന് പുതുമുഖങ്ങൾ ആവശ്യമാണെന്ന് സന്തോഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ ആളുകൾ വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതോടൊപ്പം, തെരഞ്ഞെടുപ്പ് തോൽവിക്ക് നിരവധി ഘടകങ്ങൾ കാരണമായതായും, ആ വിഷയങ്ങളിൽ ഗൗരവമായ ചര്‍ച്ചകൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇരുവിഭാഗത്തെയും നിലപാടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം എങ്ങനെയായിരിക്കും എന്നത് ഇനി ശ്രദ്ധേയമാണ്
3/related/default