വളാഞ്ചേരിയിൽ ഡിവൈഡറിൽ ലോറിയിടിച്ച് അപകടം
ശനിയാഴ്ച, ഒക്ടോബർ 05, 2024
വളാഞ്ചേരി :വളാഞ്ചേരി ടൗണിൽ പട്ടാമ്പി റോഡിൽ ഡിവൈഡറിൽ ലോറി ഇടിച്ച് അപകടം ബുധനാഴ്ച കാലത്ത് 5: 30ന് പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വളവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിലാർക്കും പരിക്കുകളില്ല.വളാഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുകൊണ്ട് തന്നെ വളാഞ്ചേരിയിലെ ഡിവൈഡറുകളിൽ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്.
Tags