കോട്ടക്കൽ : തോട്ടില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. വേങ്ങര ആട്ടീരി സ്വദേശി മുഹമ്മദ് മുഹ്സിൻ (31), സൂപ്പി ബസാർ പുതുക്കിടി മുഹമ്മദ് ബാദുഷ (20) എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു .
സൂപ്പി ബസാറിലാണ് സംഭവം. വേങ്ങര ആട്ടീരി തോട്ടില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് പരാതിക്കാരും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുതർക്കംപരിഹരിച്ചതിനു പിന്നാലെയാണ് സൂപ്പി ബസാറില്‍ കാറിലിരിക്കുകയായിരുന്ന വേങ്ങര സ്വദേശി അബ്ദുല്‍സമദിനെയും സുഹൃത്തിനെയും പ്രതികള്‍ ആക്രമിച്ചത്.
ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒളിവില്‍ പോയ പ്രതികളെ കോഴിക്കോട് കുന്ദമംഗലത്തുനിന്നാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.