തിരുന്നാവായ : സംസ്‌കൃത സർവകലാശാല വിദ്യാർഥികൾക്ക് നേരെ ലഹരി മാഫിയ സംഘങ്ങളുടെ അക്രമണം. പ്രതിഷേധവുമായി വിദ്യാർഥികൾ.തിരൂർ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർഥികൾക്ക് നേരെയാണ് ലഹരി മാഫിയ സംഘങ്ങളുടെ അക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരമാണ് വിദ്യാർഥിനികൾക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ അധിക്ഷേപവും ആക്രോഷവുമുണ്ടായത്. ഇതേ തുടർന്ന് വിദ്യാർഥികളും ലഹരി മാഫിയ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.സംഘർഷത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ പരുക്കേറ്റിരുന്നു.
തിരൂർ പൊലിസ് സ്ഥലത്തെത്തി പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തിരുന്നു.അതേസമയം സംസ്‌കൃത സർവകലാശാലയ്ക്ക് ചുറ്റുമതിൽ ഇല്ലാത്തതും പ്രദേശത്ത് വെളിച്ചമില്ലാത്തതും ചൂണ്ടിക്കാട്ടിയും സാമൂഹ്യവിരുദ്ധരും കോളജ് ക്യാംപസിലേക്കും ഹോസ്റ്റൽ പരിസരത്തേക്കും കയറി അക്രമങ്ങൾ നടത്തുന്നതും പതിവാണെന്നും മറ്റും ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തി.