മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ പ്രസ്താവന; എസ്ഡിപിഐ പ്രതിഷേധം

Malabar One  Desk

മലപ്പുറം : മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടകളെ സ്ഥിരീകരിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച്. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇർഷാദ് മൊറയൂർ, സെക്രട്ടറി യൂനുസ് വെന്തൊടി എന്നിവർ സംസാരിച്ചു. സൈനുദ്ധീൻ വലിയാട്, എംടി ഇബ്രാഹിം, റഷീദ്, സൽമാൻ, പി അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി
3/related/default