താനൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പുരം സ്വദേശി കെ കെ ഷിജിത്തിനെ ജന്മനാട് ആദരിച്ചു. സമന്വയം കലാ കായിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പൗര സ്വീകരണം താനൂർ ഡി വൈ എസ് പി വി വി ബെന്നി ഉദ്ഘടനം ചെയ്തു. ജന്മനാടിൻ്റെ ഉപഹാരം ഡി വൈ എസ് പി സമ്മാനിച്ചു. അഫ്സൽ കെ പുരം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് വി അബ്ദുൽ റസാഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സുദർശനൻ കോടത്ത് രചിച്ച തോറ്റവരുടെ എകാന്തതകൾ നോവലിൻ്റെ വായനശാലകളിലേക്കുള്ള കോപ്പികളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഖാദർകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി ഷൺമുഖൻ, നസ്റിയ തേത്തയിൽ, പുതുകുളങ്ങര മുൻ ഹെഡ്മിസ്ട്രസ് ലളിത ടീച്ചർ, ഹെഡ് മാസ്റ്റർ ബിജു പ്രസാദ്, വിവിധ സംഘടന പ്രതിനിധികളായ ഒ രാജൻ, ഒ സുരേഷ് ബാബു, ശിവദാസൻ കരയകത്ത്, സുധീശൻ കോടത്ത്, ചമ്പയിൽ സുകുമാരൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കൊച്ചു ചിത്രകാരി വൃന്ദ വരച്ച ഡി.വൈ.എസ്.പി വിവി ബെന്നി, കെ കെ ഷിജിത്ത് എന്നിവരുടെ ഛായാചിത്രങ്ങൾ ഇരുവർക്കും സമ്മാനിച്ചു. വേണുഗോപാൽ സ്വാഗതവും സന്ദീപ് നന്ദിയും പറഞ്ഞു
