gtag('config', 'G-JLGLB1LBDZ'); സര്‍ക്കാരിനെതിരെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു.

സര്‍ക്കാരിനെതിരെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു.

Malabar first news

 


മലപ്പുറം :വയനാട് ദുരന്തവുമായി കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ഡത്തില്‍ കള്ള കണക്കുണ്ടാക്കിയ കൊള്ള സര്‍ക്കാരിനേതിരെ മലപ്പുറത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഗില്‍ യുദ്ധ കാലത്ത് ബിജെപി സര്‍ക്കാര്‍ ശവപ്പെട്ടി കുംഭകോണത്തേക്കാള്‍ മോശമാണ് ഇടത് സര്‍ക്കാര്‍ വയനാടിന്‍റെ കാര്യത്ഥില്‍ ചെയ്തതെന്‌ന് അദ്ദേഹം പറഞ്ഞു.





 മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് എപി ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറര്‍ കെ പി സവാദ് മാസ്റ്റർ ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, 
എസ് അദ്നാൻ, സമീര്‍ കപ്പൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി പി സാദിഖലി, സുബൈര്‍ മൂഴിക്കൽ, എംടി മുഹമ്മദലി, അഡ്വ അഫീഫ് പറവത്ത്, ഇബ്രാഹിംകുട്ടി,  റസാഖ് വാളൻ നേതൃത്വം നല്‍കി.

3/related/default