മലപ്പുറം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കാതെ യു.പി.എസ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുകയാണ്. എന്‍.പി.എസി ന്റെ പരിഷ്‌കരിച്ച രൂപം മാത്രമാണ് യു.പി.എസ്. എന്നും കൗണ്‍സില്‍ വിലയിരുത്തി.
യോഗം കെ.ജി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഡോ.പി.സീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി വിനയന്‍.പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമമ്മു പറവത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ശ്രീ ഹരി, സംസ്ഥാന കമ്മറ്റി അംഗം പ്രകാശ് പുത്തന്‍ മഠത്തില്‍, ജില്ലാ ട്രഷറര്‍ പി.മോഹന്‍ദാസ്, ജില്ലാ ജോ. സെക്രട്ടറി ഡോ. ജയശ്രീ, പി.മധുസൂധനന്‍, ജില്ലാ വൈസ് പ്രസി. അബ്ദുള്‍ ഗഫൂര്‍ കെ.എ. ഇ.ടി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി ഡോ.സീമ, വൈസ് പ്രസിഡന്റ് ദിനേശന്‍ ഇ ടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ മഹറൂഫ് എന്നിവരെ കൗണ്‍സില്‍ തിരഞ്ഞെടുത്തു.