മലപ്പുറം :ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം.സംസ്ഥാനത്തുടനീളം പൂക്കളുടെ വിളവെടുപ്പിനും തുടക്കമായിരിക്കുകയാണ്.കൃഷിവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീകളും സന്നദ്ധ സംഘടനകളും ഇത്തവണയും നാടൻ പൂക്കളുടെ കൃഷിയിൽ സജീവമായിരുന്നു.
വിളവെടുപ്പ് ആരംഭിച്ചതോടെ സംസ്ഥാനത്തെ പൂവിപണിയും ഉണർന്നു കഴിഞ്ഞു.വരും ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള പൂക്കളുടെ വരവും കൂടുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
.jpeg)