gtag('config', 'G-JLGLB1LBDZ'); മാഫിയ മേധാവികളായി മാറിയ മലപ്പുറത്തെ പോലീസിനെതിരെമുസ് ലിം യൂത്ത് ലീഗ് എസ്.പി.ഓഫീസ് പ്രതിഷേധം നടത്തി.

മാഫിയ മേധാവികളായി മാറിയ മലപ്പുറത്തെ പോലീസിനെതിരെമുസ് ലിം യൂത്ത് ലീഗ് എസ്.പി.ഓഫീസ് പ്രതിഷേധം നടത്തി.

Malabar first news

 


മലപ്പുറം: മുൻ പോലീസ് മേധാവി സുജിത് ദാസിൻ്റെ നേതൃത്വത്തിൽ നടന്ന മരം മുറി കൊള്ള പുറത്ത് വന്നതിൽ മുൻ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് വെളിച്ചത്തായ സാഹചര്യത്തിൽ സുജിത് ദാസടക്കം അഴിമതി പങ്കിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ചിനെ പോലീസ്‌ എസ്.പി. ഓഫീസിന് മുമ്പിൽ തടഞ്ഞു.മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ സലാം ഉദ്ഘാടനം ചെയ്തു

The Muslim Youth League SP office held a protest against the Malappuram police who turned into mafia bosses.




സുജിത് ദാസിനെതിരെ വ്യാപക ക്രമക്കേടുകളും പരാതികളുമാണ് നിലവിലുള്ളത്. താനൂർ കസ്റ്റഡി മരണവും എ.എസ്.ഐയുടെ മരണത്തിലെ പങ്കും അതിലെ തെളിവ് നശിപ്പിക്കലും ഗുരുതരമായ ആരോപണങ്ങളാണ്. താനൂർ ബോട്ടപകടത്തിലെ പ്രതികളെ സംരക്ഷിക്കാനും ശ്രമങ്ങളുണ്ടായി .സ്വന്തം കുടുംബാവശ്യത്തിനായി പോലീസിനെ ഉപയോഗപ്പെടുത്തിയെന്നതും പരിഹാസ്യവും ഒദ്യോഗിക ചുമതല ലംഘനം കൂടിയാണ്.മലപ്പുറത്തെ പ്രതിപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും സമരങ്ങൾക്ക് അന്യായമായി കേസെടുത്തും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാനുമുള്ള ശ്രമം കൂടി ഈ പോലിസ് മേധാവിയുടെ അജണ്ടയായിരുന്നു. ഇതിനിടെയാണ് ഭരണ പക്ഷ എം.എൽ.എ തന്നെ പോലീസ് കൊള്ളയുണ്ടെന്ന് സമ്മതിക്കും വിധം മലപ്പുറം പോലീസ് മേധാവിയുടെ കാര്യാലയത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായത്. മാത്രമല്ല എം.എൽ.എയുമായുളള ഫോൺ സംഭാഷണത്തിലെ എസ്.പി. യുടെ സംസാരത്തിലെ ദയനീത കൊള്ളയും സുജിത് നടത്തിയ ക്രിമിനലിസം തുറന്ന് സമ്മതിക്കലുമാണ് .



യൂണിവേഴ്സിറ്റിയിലും ഗവ.കോളേജിലും  ഡി .വൈ .എഫ്. ഐ യും എസ്.എഫ് ഐ യും നടത്തിയ അക്രമങ്ങൾക്ക് ചൂട്ട് പിടിക്കുന്ന പോലീസ് എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കള്ള കേസെടുക്കുന്ന പോലീസ് സി.പി.എം. സംരക്ഷണയിലാണെന്നത് വ്യക്തമാണ്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ അതിശക്തമായ സമരം മലപ്പുറത്തെ പോലീസ് നേരിടേണ്ടി വരുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂര്‍, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശാഫി കാടേങ്ങൽ, ട്രഷറർ കെ.പി. സവാദ് മാസ്റ്റർ, ഭാരവാഹികളായ 
സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാൻ മൈലാടി,ജസീല്‍ പറമ്പന്‍, ആശിഖ് പള്ളിമുക്ക്, യു.പി അഫ്സല്‍, എന്‍.എം ഉബൈദ്, സഹല്‍ വടക്കുംമുറി, നവാഷിദ് ഇരുമ്പുഴി, അഡ്വ.അഫീഫ് പറവത്ത്, സദാദ് കാമ്പ്ര, ഇബ്രാഹിം കുട്ടി, നവാഫ് കള്ളിയത്ത് പ്രകടനത്തിന് നേതൃത്വം നല്‍കി
3/related/default