താനൂർ :ഒഴുർ ഹാജിപ്പടി ശ്രീകൃഷ്ണ ജയന്തി ഘോഷയത്രയ്ക്കിടെ നടന്ന ആക്രമണം സംബന്ധിച്ച് ലഹള ഉണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ഷാനവാസ് ബാബു എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് വഴിയാണ് ഒഴൂർ സംഭവവുമായി ബന്ധപ്പെട്ടു ലഹള ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്
ഒഴുർ സംഭവത്തിൽ താനൂരിൽ ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ശക്തമായ പോലീസ് പെട്രോളിങ്ങ് എർപ്പെടുത്തിയിട്ടുണ്ട്, ഇതിനിടയിലാണ്ഫേസ്ബുക്കിൽ ലഹളസൃഷിടിക്കുന്ന തരത്തിൽപോസ്റ്റ് പ്രചരിച്ച് കൊണ്ടിരുന്നത്, ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കാതിരിക്കാനുമാണ് കേസെടുത്തത് എന്ന് പോലീസ് അറിയിച്ചു.
