തിരുന്നാവായ : നാഷണൽ എൻജിഒ കോൺ ഫെഡറേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് മൈക്രോ അപ്പാരൽ ക്ലസ്റ്റർ ഉൾപ്പെടുത്തി തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ന്റെയും റീഎക്കൗ യുടെയും ആഭിമുഖ്യത്തിൽ അൻപതോളം വനിതകൾക്ക് 50% സാമ്പത്തിക സഹായത്തോടെ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
ഇതോടനുബന്ധിച്ച് സംരംഭകത്വ വികസന ബോധവത്കരണപരിപാടി നടത്തി . റീ എക്കൗ പ്രസിഡണ്ട് സി കിളർ അധ്യക്ഷത വഹിച്ചു. തിരൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ടും രക്ഷാധികാരിയുമായ അഡ്വക്കേറ്റ് ദിനേശ് പൂക്കയിൽ ഉദ്ഘാടനം ചെയ്തു.
എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി സി റിയാസ്, അവിസന്ന മർമ്മ കളരി പഠന കേന്ദ്രം ചെയർമാൻ കാടാമ്പുഴ മൂസ ഗുരുക്കൾ, പ്രമുഖ പ്രഭാഷകൻ അബൂബക്കർ മൗലവി, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാർ, എൻജിഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ, ഭാരവാഹികളായ പൂവത്തിങ്കൽ റഷീദ്, തേക്കിൽ നൗഷാദ്, സി വി സുലൈമാൻ, എം സാദിഖ്, പി ഫസലു തുടങ്ങിയവർ പ്രസംഗിച്ചു.

