gtag('config', 'G-JLGLB1LBDZ'); പൊന്നാനി കർമ റോഡിൽ വാഹന നിയന്ത്രണം; വലിയ വാഹനങ്ങൾക്കു നിരോധനം

പൊന്നാനി കർമ റോഡിൽ വാഹന നിയന്ത്രണം; വലിയ വാഹനങ്ങൾക്കു നിരോധനം

Malabar first news

 പൊന്നാനി കർമ റോഡിൽ വാഹന നിയന്ത്രണം; വലിയ വാഹനങ്ങൾക്കു നിരോധനം

           

പൊന്നാനി കർമ റോഡിൽ വാഹന നിയന്ത്രണം; വലിയ വാഹനങ്ങൾക്കു നിരോധനം




പൊന്നാനി: കർമ റോഡിലേക്ക് ഇനി വലിയ വാഹനങ്ങൾ കടത്തിവിടില്ല. ചെറിയ വാഹനങ്ങൾക്കു റോഡരികിൽ പാർക്കിങ് ഇടം കണ്ടെത്തും. നഗരസഭയിൽ ചേർന്ന ട്രാഫിക് ക്രമീകരണ സമിതിയിലാണു തീരുമാനം. കാൽനട യാത്രക്കാരും വിനോദസഞ്ചാരികളും ഏറെയെത്തുന്ന പുഴയോരത്തു വലിയ വാഹനങ്ങളുടെ സഞ്ചാരം അപകടഭീഷണി ഉയർത്തുകയും സഞ്ചാരികളുടെ ആസ്വാദനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. 



ദിവസവും രാവിലെയും വൈകിട്ടും വ്യായാമത്തിനായി ഒട്ടേറെപ്പേർ ഈ ഭാഗത്ത് ഒത്തുകൂടുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് അതിവേഗത്തിലെത്തിയ ഗുഡ്സ് ഓട്ടോയിടിച്ച് കാൽനടയാത്രക്കാർ മരിച്ചിരുന്നു.കർമ റോഡ് പൂർണമായും ടൂറിസം വികസന പാതയാക്കുകയാണു നഗരസഭയുടെ ലക്ഷ്യം. കുണ്ടുകടവ് ജംക്‌ഷനിൽ വഴിയോര കച്ചവടം ഒഴിപ്പിച്ച സ്ഥലങ്ങളിൽ സ്കൂൾ ബസുകൾ നിർത്തിയിടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനും 

പൊന്നാനി കർമ റോഡിൽ വാഹന നിയന്ത്രണം; വലിയ വാഹനങ്ങൾക്കു നിരോധനം



പൊന്നാനി അങ്ങാടി വികസനത്തിന്റെ ഭാഗമായി അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ആധ്യക്ഷ്യം വഹിച്ചു. പൊന്നാനി എസ്ഐ ഷിജി മോൻ, കോസ്റ്റൽ പൊലീസ് സിഐ ശശീന്ദ്രൻ മേലയിൽ, എംവിഐ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ എന്നിവർ പങ്കെടുത്തു.


 

3/related/default